മൂന്നുപീടികയിൽ
പടക്ക കടയിൽ അക്രമം നടത്തി യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി സ്വദേശി വൈപ്പിൻ കാട്ടിൽ അജ്മൽ (27) നെയാണ്
കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വിഷു ദിവസം സുഹൃത്തിന്റെ പടക്ക കടയിൽ നിന്നിരുന്ന പെരിഞ്ഞനം പത്രമുക്ക് സ്വദേശി കാരിക്കുറ്റി വീട്ടിൽ സുധീഷിനെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഈ കേസിലെ മറ്റൊരു പ്രതിയായ കൂരിക്കുഴി സ്വദേശി പണിക്കവീട്ടിൽ ഇജാസ് (24) നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
No Comment.