കൊടുങ്ങല്ലൂരിൽ ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു.
തെക്കെനടയിലെ ദേവി ദുർഗ്ഗ ഹോട്ടലിലായിരുന്നു സംഭവം. പൃഷ്ടഭാഗത്ത് കുത്തേറ്റ ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി കണ്ണംകുളം വീട്ടിൽ അമ്പത് വയസുള്ള ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ജീവനക്കാരനായ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുണ്ടായ പിടിവലിക്കിടയിൽ വിജയൻ്റെ കൈയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് ബൈജുവിന് കുത്തേൽക്കുകയായിരുന്നു.
കൊടുങ്ങല്ലൂരിൽ ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു.

- Related Articles
- Latest News
No Comment.