കയ്പമംഗലം കൂരിക്കുഴി കമ്പനിക്കടവില്‍ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് കമ്പനിക്കടവിന് വടക്ക് ഭാഗത്ത് രണ്ടിടങ്ങളിലായി കടലാമകളുടെ ജഡം കണ്ടത്. തിരമാലയോടൊപ്പം കരയിലേയ്ക്ക് അടിച്ചുകയറിയ നിലയിലാണ് ജഡം. ഈ പ്രദേശത്ത് രണ്ട് മാസത്തിനിടെ നാല് കടലാമകളാണ് ചത്ത് കരക്കടിഞ്ഞിട്ടുള്ളത്. ഒലീവ് റിഡ്‌ലി ഇനത്തിൽ പെട്ട മൂന്ന് അടിയോളം വലിപ്പമുള്ള കടലാമയാണ് ഇന്ന് കരക്കടിഞ്ഞിട്ടുള്ളത്. കാക്കകളും മറ്റും കൊത്തി വലിക്കുന്ന നിലയിലാണ് ജഡം. നാട്ടുകാർ ചേർന്ന് ജഡം കുഴിച്ചു മൂടി.
കൂരിക്കുഴി കമ്പനിക്കടവില്‍ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു.
- Related Articles
- Latest News
No Comment.