മൂന്നുപീടികയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കയ്പമംഗലം കൂരിക്കുഴി സ്വദേശി പണിക്കവീട്ടിൽ ഇജാസ് (24) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സുഹൃത്തിന്റെ പടക്ക കച്ചവട സ്ഥലത്ത് നിന്നിരുന്ന പെരിഞ്ഞനം പത്രമുക്ക് സ്വദേശി കാരിക്കുറ്റി വീട്ടിൽ സുധീഷിന് കുത്തേറ്റത്. ബൈക്കിലെത്തിയ ഇജാസും, അജ്മലും പടക്കം വാങ്ങുകയും, പൈസയെ ചൊല്ലി പടക്ക കച്ചവടം നടത്തിയിരുന്നയാളുമായി വാക്കുതർക്കം ഉണ്ടാവുകയും, തടയാനെത്തിയ സുധീഷിനെ ഇവർ കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ കേസിലെ ഒന്നാം പ്രതി അജ്മൽ ഒളിവിലാണ്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐമാരായ എൻ.പ്രദീപ്, ബിജു, സീനിയർ സി.പി.ഒമാരായ മുഹമ്മദ് റാഫി,സുനിൽ,സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജോബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മൂന്നുപീടികയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

- Related Articles
- Latest News
No Comment.