എസ്.പി.സി കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റിൽ.
ഇരിങ്ങാലക്കുടയിലെ റൂറൽ എസ്.പി ഓഫീസിൽ ജോലി ചെയ്യുന്ന ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുൻപ് ഇയാൾ
മാള സ്റ്റേഷനിൽ ജോലി ചെയ്ത സമയത്തായിരുന്നു സംഭവം.
കൊടുങ്ങല്ലൂരിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.
മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് കൗൺസിലിംഗിന് വിധേയയായപ്പോഴാണ് പെൺകുട്ടി എസ്.ഐ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്.തുടർന്ന് കൗൺസിലർ ഇരിങ്ങാലക്കുട വനിതാ സെല്ലിൽ വിവരമറിയിക്കുകയും, പിന്നീട് കൊടുങ്ങല്ലൂർ പൊലീസിന് കേസ് കൈമാറുകയുമായിരുന്നു.
No Comment.