voiceofmuziris.com

Logo 1

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു.

Img 20241106 Wa0000

കൊടുങ്ങല്ലൂരിലെ എറിയാട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു.

 

 

 

എറിയാട് എം.ഐ.ടി സ്കൂൾ പരിസരം

കാരയിൽ ലാലുവിൻ്റെ ഭാര്യ സുജിതയുടെ ഒന്നേമുക്കാൽ പവൻ തൂക്കമുള്ള സ്വർണമാലയാണ് നഷ്ടപ്പെട്ടത്.

ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

അടച്ചുറപ്പില്ലാത്ത ജനലിലൂടെ കൈയ്യിട്ട് മോഷ്ടാവ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

സുജിത ബഹളം വെച്ചതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും ഉണർന്ന് തെരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

കൊടുങ്ങല്ലൂർ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചു.

മുൻപ് ഇവിടെ ആറിടങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്.

Share this Article
0 Comments

No Comment.

Scroll to Top