voiceofmuziris.com

ചാരായം നിർമ്മിക്കാനായി സൂക്ഷിച്ച വാഷും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

ചാരായം നിർമ്മിക്കാനായി സൂക്ഷിച്ച വാഷും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചുള്ള റെയ്‌ഡിൽ ടി കെ എസ് പുരത്ത് നിന്നും ചാരായം നിർമ്മിക്കാനായി ഉണ്ടാക്കിയ വാഷും, 110 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. കൊടുങ്ങല്ലൂർ മേത്തല ആനാപ്പുഴ തായാട്ട് പറമ്പിൽ 29 വയസ്സുള്ള ഗോകുലിനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാoനാഥും സംഘവും അറസ്റ്റ് ചെയ്‌തത്.

ഇയാളുടെ പക്കൽ നിന്നും 15 ലിറ്റർ വാഷും, 110 ഗ്രാം കഞ്ചാവും അത് വിൽക്കുന്നതിനുള്ള പാക്കറ്റുകളും പിടികൂടി.. ക്രിസ്തുമസ് പുതുവത്സര ആഘോഷം മുന്നിൽ കണ്ടാണ് മയക്കുമരുന്ന് വ്യാജ വാഷും കൈവശം വെച്ചതെന്ന് പ്രതി എക്‌സൈസ് സംഘത്തോട് പറഞ്ഞു. ഗോകുലിനെ MDMA വില്പന നടത്തിയതിന് എറണാകുളം എക്‌സൈസ് സ്‌ക്വാഡ് പിടികൂടി കോടതിയിൽ ഹാജരാക്കി ജയിലിലായിരുന്നെന്നും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് വില്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നെന്ന് എക്‌സൈസ് പറഞ്ഞു.

എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ മോയിഷ്.എ.വി, സുനിൽകുമാർ.പി.ആർ, മന്മദൻ.കെ.എസ്, അനിൽകുമാർ.കെ.എം, രാജേഷ്.ടി, റിഹാസ്.എ.എസ്, സിജാദ്.കെ.എം, ബിജി.പി.എ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this Article
0 Comments

No Comment.

Scroll to Top