voiceofmuziris.com

പെരിഞ്ഞനത്ത് ബാങ്കിന്റെ ജനറേറ്ററിന് തീപിടിച്ചു.

Whatsapp Image 2025 02 01 At 4.09.21 Pm

പെരിഞ്ഞനത്ത് ബാങ്കിന്റെ ജനറേറ്ററിന് തീപിടിച്ചു. ജീവനക്കാർ പരിക്കേൽകാതെ രക്ഷപ്പെട്ടു.

പെരിഞ്ഞനം സെന്ററിൽ പ്രവർത്തിക്കുന്ന കാത്തലിക്ക് സിറിയൻ ബാങ്കിലാണ് സംഭവം. ഉച്ചക്ക് പന്ത്രണ്ടരയോടെ ജനറേറ്റർ ഓൺ ചെയ്യുകയും, തുടർന്ന് ശബ്ദത്തോടെ തീയും പുകയും ഉയരുകയായിരുന്നു. ജനറേറ്റർ പ്രവർത്തിപ്പിക്കാനെത്തിയ താൽക്കാലിക ജീവനക്കാരൻ ഉടൻ തന്നെ
അഗ്നി ശമനോപകരണം ഉപയോഗിച്ച് തീയണച്ചെങ്കിലും, പുക ഉയർന്നതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്ന് ഫയർഫോഴ്സ് എത്തുകയും, ജനറേറ്റർ എടുത്ത് മാറ്റി പൂർണമായും അപകട സാധ്യത ഒഴിവാക്കുകയായിരുന്നു. തുടർന്ന് ബാങ്കിന്റെ പ്രവർത്തനം നിർത്തി വെച്ചു. ജനറേറ്ററിന്റെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ജനറേറ്റർ പൂർണമായും കത്തിനശിച്ചു. വയറിങ്ങുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Share this Article
0 Comments

No Comment.

Scroll to Top