വലമുറുക്കി തൃശ്ശൂൂർ റൂറൽ ജില്ലാ പോലീസ് , 4 മണിക്കൂറിൽ പിടിയിലായത് 17 പിടികിട്ടാപ്പുള്ളികൾ ഇതിൽ 20 പേർ ജയിലിൽ, നൂറിൽ പരം പ്രതികൾ പിടിയിൽ
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് സ്റ്റേഷൻ പരിധിയിലെ സാമൂഹ്യ വിരുദ്ധരുടേയും ഗുണ്ടകളുടേയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും പിടികിട്ടാപ്പുള്ളികളേയും, വാറണ്ടു പ്രതികളേയും പിടികൂടുന്നതിനും ലഹരിവസ്തുക്കൾ കണ്ടുപിടിക്കുന്നതിനുമായി തൃശ്ശൂര്‍ റുറൽ ജില്ല പോലീസ് മേധാവി B കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ സ്പെഷല്‍ ഡ്രൈവ് നടത്തിയതിന്റെ ഭാഗമായി 300 ഓളം സാമൂഹ്യ വിരുദ്ധരേയും ഗുണ്ടകളേയും പരിശോധിച്ചതിൽ 20 പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു, പിടികിട്ടാപ്പുള്ളികളായ 17 പേരെയും, വാറണ്ട് പ്രതികളായ 113 പേരെയും പിടികൂടിയിട്ടുളളതും, 83 ഓളം ഗുണ്ടകളെ കരുതൽ തടങ്കലിലും, നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിന് 5 കേസ്സുകളും,നിയമ വിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വില്‍പ്പന നടത്തിയതിനും, ഉപയോഗിച്ചതിനുമായി 7 കേസ്സുകളും, മദ്യപിച്ച് വാഹനമോടിച്ചതിന് 1 കേസ്സും രജിസ്റ്റര്‍ ചെയ്തു.
No Comment.