- മതിലകം സ്വദേശിയെ കാപ്പ ചുമത്തി രണ്ട് വർഷത്തേക്ക് ജയിലിലടച്ചു. കൂളിമുട്ടം ഭജനമഠം സ്വദേശി ഇളയരാംപുരയ്ക്കൽ രാഹുൽരാജ് (30)
നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. 6 മാസം കാപ്പ ചുമത്തി ജയിലിൽ പോയി വന്ന ശേഷം മൂന്ന് വധശ്രമകേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് രാഹുൽ രാജിനെ രണ്ട് വർഷത്തേക്ക് തുറങ്കലിലടച്ചത്. 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഹുൽ രാജ്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ജില്ലാ കളക്ടർ രണ്ട് വർഷത്തേക്ക് കാപ്പ ചുമത്തിയത്.
No Comment.