കാണാതായ വിദ്യാർത്ഥിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ എഴാം ക്ലാസ്സ് വിദ്യാർഥിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കാവിൽകടവ് സ്വദേശി പാറെക്കാട്ടിൽ ഷോൺ സി ജാക്സൺ ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് രാവിലെ ആനാപ്പുഴ ഉണ്ടേക്കടവ് വീരഭദ്ര കോവിൽ ക്ഷേത്രത്തിന് സമീപത്ത് ആണ് കുട്ടിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു
No Comment.