voiceofmuziris.com

പോക്സോ കേസ്സിൽ യുവാവ് അറസ്റ്റിൽ

Whatsapp Image 2024 07 14 At 5.02.34 Pm

പോക്സോ കേസ്സിൽ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ അഴീക്കോട് വിളക്കുപറമ്പിൽ സമീർ എന്നയാളിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മദ്രസ്സ അദ്ധ്യാപകനായ പ്രതി മദ്രസ്സയിൽ പഠിക്കുന്നതിനായി എത്തിയ പെൺകുട്ടിയുമായി പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിൽ വച്ച് പലപ്പോഴായി  ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പെൺകുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്. സബ്ബ് ഇൻസ്പെക്ടർ സാലിം കെ യുടെ നേതൃത്വത്തിൽ, ജി എ എസ് ഐ മിനി, സി.പി.ഒ മാരായ ഗിരീഷ്, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Share this Article
0 Comments

No Comment.

Scroll to Top