voiceofmuziris.com

Logo 1

വീണ്ടും ഓൺലൈൻ തട്ടിപ്പ് ;ഉത്തരേന്ത്യൻ മോഡൽ സൈബർ തട്ടിപ്പ് സംഘം കയ്പമംഗലത്ത് അറസ്റ്റിൽ

Img 20240822 Wa0326

വീണ്ടും ഓൺലൈൻ തട്ടിപ്പ് ;ഉത്തരേന്ത്യൻ മോഡൽ സൈബർ തട്ടിപ്പ് സംഘം കയ്പമംഗലത്ത് അറസ്റ്റിൽ .

 

 

കയ്പമംഗലം സ്വദേശിയെ സിനിമകൾക്ക് റിവ്യൂ ചെയ്ത് ലാഭം നേടാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി ഉൾപ്പെടെ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുൾ അയൂബ് ( 25 ) തിരുവനന്തപുരം അനാട് സ്വദേശി

ഷഫീർ(29), കൊല്ലം മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21) എന്നിവരാണ് പിടിയിലായത്. വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ ഡി വൈ എസ് പി വി.കെ. രാജുവിൻ്റെ മേൽനോട്ടത്തിൽ കയ്പമംഗലം ഇൻസ്പെക്ടർ എം.ഷാജഹാൻ്റെ നേതൃത്വത്തിൽ, എസ്.ഐ കെ.എസ് സൂരജ്, സീനിയർ സി.പി.ഒ മാരായ സി.വി.സുനിൽകുമാർ, ടി.എസ്.ജ്യോതിഷ്, സി.പി.ഒ മാരായ ടി.കെ.സൂരജ്, പ്രവീൺ ഭാസ്ക്കർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നുമായി നാലു യുവാക്കളെ അറസ്റ്റ് ചെയ്തത്. ടെലഗ്രാമിൽ നിന്ന് ലഭിക്കുന്ന ഫിലിം റിവ്യൂ ആപ്പ് വഴി റിവ്യൂകൾ സ്വീകരിക്കുകയും പിന്നീട് ഓരോ ഘട്ടത്തിലും പ്രതിഫലം നൽകാമെന്ന് വാഗ്ദാനം നൽകി തന്ത്രപരമായി പണം നിക്ഷേപിപ്പിക്കുകയും, പിന്നീട് ലാഭം എടുക്കുവാനും മറ്റുമായി കൂടുതൽ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പണം കൈക്കലാക്കുകയുമായിരുന്നു ഇവരുടെ രീതി.

പ്ലക്സ് എന്ന സിനിമാ റിവ്യൂ അപ്ലിക്കേഷൻ വഴി സിനിമകൾക്ക് റിവ്യൂ എഴുതി നൽകുന്നതിന് പ്രതിഫലം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുന്ന ഇവർ ഷെയർ ട്രേഡിംഗിനാണെന്നു പറഞ്ഞ് യുവാക്കളുടേയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ട്കൾ എടുത്തതിനു ശേഷം എ.ടി.എം കാർഡുകൾ കൈക്കലാക്കുന്നു. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പിടികൂടിയ തട്ടിപ്പ്കാരുടെ കൈകളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും പല ആളുകളുടെ പേരിലെടുത്ത 18 ഓളം എ.ടി.എം കാർഡുകൾ പോലിസ് കണ്ടെടുത്തിട്ടുണ്ട്. പോലിസ് അന്വേഷണത്തിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായ ഇവർ രക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെതിനിടെയാണ്

തിരുവനന്തപുരത്തെ റിസോർട്ടിൽ നിന്നും പ്രതികളെ സാഹസികമായി പിടികൂടിയത്. തൃശ്ശൂർ റൂറൽ സൈബർ സെല്ലിൻ്റ സഹയത്തോടെ മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Share this Article
0 Comments

No Comment.

Scroll to Top