യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം കൂളിമുട്ടം ഭജനമഠം സ്വദേശി കൂരാപുറത്ത് വീട്ടിൽ അഖിൽ (31) നെയാണ് മതിലകം പോലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച യാണ് ഭജനമഠം സ്വദേശി ഇളയരാംപുരയ്ക്കൽ പ്രദീപിനെ അഖിലും, മറ്റൊരാളും ചേർന്ന് വീട്ടിൽ കയറി ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.
യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
- Related Articles
- Latest News
No Comment.