കയ്പമംഗലത്ത് റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസിൽ അഞ്ചുപേർ കസ്‌റ്റഡിയിൽ. മൂന്നുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കെന്നും പൊലീസ്. ഒരു കണ്ണൂർ സ്വദേശിയും തൃശൂർ ജില്ലക്കാരായ നാല് പേരുമാണ് പിടിയിലായിരിക്കുന്നത്.
മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി സാദിഖ് ഒളിവിലാണ്. കോയമ്പത്തൂർ സ്വദേശിയായ നാൽപതുകാരൻ ചാൾസ് ബെഞ്ചമിൻ എന്ന അരുണിനെയാണ് മർദ്ദിച്ച് കൊന്ന ശേഷം മൃതദേഹം ആംബുലൻസിൽ കയറ്റിവിട്ടത്. കേസിൽ 11 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. മുഖ്യപ്രതി ഉൾപ്പെടെയുള്ളവർ വൈകാതെ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. അതേസമയം അരുണിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
No Comment.