കൊടുങ്ങല്ലൂരിൽ ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് മോട്ടോർ ബൈക്ക് യാത്രക്കാരൻ മരിച്ചു.
അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജ്ജിൻ്റെ മകൻ 24 വയസുള്ള നിഖിലാണ് മരിച്ചത്.
ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം
ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
അപകട സാധ്യത അറിയാതെ പോയ ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നു.
റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്.ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
No Comment.