ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ചൂരല്‍പ്രയോഗം, കേസെടുത്ത്പോലീസ്.
മതിലകത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്‍ ചൂരല്‍പ്രയോഗം നടത്തിയതായി പരാതി. പരിക്കേറ്റ പതിനൊന്ന് വയസ്സുള്ള കുട്ടിക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. മതിലകത്തെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന പടിയൂര്‍ സ്വദേശിയായ കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ വയറിന്റെ വശത്ത് അടിയേറ്റ പാടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയെതുടര്‍ന്ന് മതിലകം പോലീസ് അധ്യാപകന്റ പേരില്‍ കേസെടുത്തു.
_
No Comment.