കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് പെൺകുട്ടികളുടെ താമസ സ്ഥലത്തിന് സമീപം അസ്വാഭാവികമായി കണ്ട യുവാവിനെ ചോദ്യം ചെയ്ത
പൊതുപ്രവർത്തകന് നേരെ ആക്രമണം, വീടിനെ വാതിൽ തകർത്തു.Ο
പുല്ലൂറ്റ് നീലക്കംപാറ റോഡിൽ ബുധനാഴ്ച്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
സാമൂഹ്യ പ്രവർത്തകനായ ഷഹീൻ കെ.മൊയ്തീനാണ് മർദ്ദനമേറ്റത്.
പെൺകുട്ടികൾ മാത്രം താമസിക്കുന്ന വീടിൻ്റെ പരിസരത്ത് കണ്ട യുവാവിനെ ചോദ്യം ചെയ്ത തന്നെ ബൈക്കിലെത്തിയ നാലംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ഷഹീൻ കെ.മൊയ്തീൻ പറഞ്ഞു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷമീർ സമീപത്തുള്ള എടാക്കുട്ടത്തിൽ മുഹമ്മദ് റിയാസിൻ്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും
പിറകെയെത്തിയവർ വീടിൻ്റെ മുൻവാതിൽ അടിച്ചു തകർത്ത് അകത്തു കയറി. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ പിൻവാങ്ങി.
സംഭവമറിഞ്ഞെത്തിയ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
പുല്ലൂറ്റ് പ്രദേശത്ത് വാടക വീടുകളിൽ താമസിക്കുന്ന കോളേജ് വിദ്യാർത്ഥികൾ സമാധാന ജീവിതം നശിപ്പിക്കുന്ന വിധത്തിലാണ് പെരുമാറുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
No Comment.