കുമുദിനിത്തമ്പുരാട്ടി കൊടുങ്ങല്ലൂർ അമ്മത്തമ്പുരാനായി സ്ഥാനമേറ്റു..
ആചാരാനുഷ്ഠാനങ്ങളോടെ നിയുക്ത അമ്മത്തമ്പുരാട്ടി ചിറയ്ക്കൽ കോവിലകം കുമുദിനിത്തമ്പുരാട്ടി ഞായറാഴ്ച വൈകീട്ട് ശ്രീകുരുംബക്കാവിലെത്തി. ശ്രീകോവിലിലെ പടിഞ്ഞാറേനട തുറന്ന് ഭഗവതിയെ തൊഴുത് നെയ്‌ക്കിണ്ടി സമർപ്പിച്ച്, കാണിക്കയിട്ട് കൊടുങ്ങല്ലൂർ കോവിലകങ്ങളുടെ അമ്മത്തമ്പുരാനായി സ്ഥാനമേറ്റു. വൈകീട്ട് കോവിലകം അംഗങ്ങളോടൊപ്പം ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിലെത്തിയെ അമ്മത്തമ്പുരാനെ ക്ഷേത്രം അധികൃതർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് കിഴക്കേനടയിലൂടെ അകത്ത് പ്രവേശിച്ച്, വലിയതമ്പുരാനും അമ്മത്തമ്പുരാനും ദർശനത്തിന് എത്തുമ്പോൾ മാത്രം തുറക്കാറുള്ള പടിഞ്ഞാറേനട തുറന്ന് നമസ്‌കരിച്ച് ചടങ്ങ് പൂർത്തിയാക്കി..അമ്മത്തമ്പുരാനായിരുന്ന പുത്തൻകോവിലകം ഗംഗത്തമ്പുരാട്ടിയുടെ മരണത്തെത്തുടർന്നാണ് കോവിലകങ്ങളിലെ മുതിർന്ന തമ്പുരാട്ടി തൊണ്ണൂറുകാരിയായ ചിറയ്ക്കൽ കോവിലകം കുമുദിനിത്തമ്പുരാട്ടി അമ്മത്തമ്പുരാനാകുന്നത്.
No Comment.