voiceofmuziris.com

കാപ്പ നിയമം ലംഘിച്ചയാളെ ജയിലിലടച്ചു

Whatsapp Image 2024 11 29 At 8.47.04 Pm

കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ആൾ നിയമം ലംഘിച്ച് നാട്ടിലെത്തിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ സൂരജിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പതിനെട്ടോളം കേസുകളിൽ പ്രതിയായ ഇയാളെ ഏപ്രിൽ 30 നാണ് തൃശൂർ റേഞ്ച് ഡിഐജി, ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയത്. എന്നാൽ നിയമം ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചുവെന്ന വിവരം ലഭിച്ചതിനെതുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ കമ്പനിക്കടവ് പരിസരത്ത് നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. നേരത്തെയും ഇയാൾ നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐ ജയ്സൺ, സീനീയർ സി.പി.ഒ അൻവറുദീൻ, ഫാറൂഖ്, ശ്രീജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Share this Article
0 Comments

No Comment.

Scroll to Top