ശ്രീനാരായണപുരം കാര അഞ്ചങ്ങാടിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പെരിഞ്ഞനം RMVHS ലെ വിദ്യാർത്ഥി കയ്പമംഗലം സ്വദേശി മണലിൽ വീട്ടിൽ അൻസറിന്റെ മകൻ അഫ്നാൻ റോഷൻ (17) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ വെസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ അഞ്ചങ്ങാടി ബസ് സ്റ്റോപ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം. ടിപ്പർ ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം.പത്താഴക്കാട് ദയ ആംബുലൻസ് പ്രവര്ത്തകർ ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഫ്നാന്റെ ജീവൻ രക്ഷിക്കാനായില്ല. അഫ്നാന്റെ കൂടെ സ്കൂട്ടറിലുണ്ടായിരുന്ന കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൽ വീട്ടിൽ നെസ്മൽ(17) പരിക്കുകളോടെ രക്ഷപ്പെട്ടു. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കാര അഞ്ചങ്ങാടിയിൽ ലോറിയുടെ പിന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

- Related Articles
- Latest News
No Comment.