എടത്തിരുത്തിയിൽ പുതുവത്സര ദിനത്തിൽ അനധികൃത മദ്യ വില്പന നടത്തിയയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
എടത്തുരുത്തി കുറുവാൻ തോട് സ്വദേശി അച്ചു പറമ്പിൽ ഗോപിയെയാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 22 കുപ്പി മദ്യവും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.എസ്.പ്രദീപ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മാരായ കെ എസ് മന്മഥൻ, കെ.എം അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ദിൽഷാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുമി, പ്രിവന്റീവ് ഓഫീസർ കെ വിൽസൺ എന്നിവരാണ് മദ്യം പിടിച്ചെടുന്നത്.
No Comment.