ആപ്ത സരോജയെ അനുമോദിച്ചു.
മാത്തമാറ്റിക്കിൽ ബയോളജിയിൽ ഗവേഷണ പഠനത്തിന് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സ്കോളർഷിപ്പ് നേടിയ ആപ്ത സരോജയെ
എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അനുമോദിച്ചു.ന്യൂയോർക്കിലെ ക്ലാർക്സൺ യൂണിവേഴ്സിറ്റിയാണ് 5 വർഷത്തെ ഗവേണ പഠനത്തിന് ഏകദ്ദേശം ഒന്നര കോടി രൂപയുടെ സ്കോളർഷിപ്പ് അനുവദിച്ചിട്ടുള്ളത്.തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് റിസേർച്ചിൽ നിന്ന് മാത്തമാറ്റിക്കൽ സയൻസിൽ ബിഎസ്സ് – എംഎസ്സ് ബിരുദം നേടിയ ശേഷം ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാത്തമാറ്റിക്കൽ ബയോളജിയിൽ ഇന്റെൻഷിപ്പ് പൂർത്തിയാക്കി.എസ്.എൻ.ഡി.പി യോഗം കൗൺസിലർ ബേബിറാം – ലിഷ ദമ്പതികളുടെ മകളാണ് ആപ്ത സരോജ . ബിടെക് വിദ്യാർത്ഥി ആത്മജ് റാം സഹോദരനാണ്.അനുമോദന ചടങ്ങിൽ കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനറും യോഗം കൗൺസിലറുമായ പി.കെ.പ്രസന്നൻ , ചെയർമാൻ പി.കെ.രവിന്ദ്രീൻ , കമ്മറ്റി അംഗങ്ങളായ ഡിൽഷൻ കൊട്ടെക്കാട്, എം.കെ. തിലകൻ , കെ.ഡി. വിക്രമാദിത്യൻ, ദീനിൽ മാധവ് എന്നിവർ പങ്കെടുത്തു.
No Comment.