ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ നഗരത്തിൽ പോലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തി.
リ ഗുരുവായൂർ ഭാഗത്തു 2 നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന ഓർഡിനറി ബസ്സുകൾ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിക്കേണ്ടതും തിരികെ ചന്തപ്പുരയിൽ നിന്ന് ഗുരുവായൂർ ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്
ها
2) ഗുരുവായൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ യാത്രക്കാരെ ഇറക്കി കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡ് വഴി കോട്ടപ്പുറം വഴി എറണാകുളത്തേക്ക് യാത്ര തുടരേണ്ടതാണ് മറ്റു വാഹനങ്ങൾ ടൗണിലേക്ക് വരാതെ നേരിട്ട് ബൈപ്പാസ് വഴി യാത്ര തുടരേണ്ടതാണ്
3) അഴിക്കോട്’ എറിയാട് എന്നിവടങ്ങളിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് വരുന്ന ഓർഡിനറി ബസ്സുകൾ കൊടുങ്ങല്ലൂർ ബസ് സ്റ്റാൻറിൽ യാത്ര അവസാനിപ്പിക്കേണ്ടതാണ് അവിടെ നിന്നു തന്നെ ടൗണിലേക്ക് കയറാതെ യാത്ര തുടരേണ്ടതാണ്
4) എറണാകുളം ഭാഗത്തു നിന്നു വരുന്ന ബസ്സുകൾ കോട്ടപ്പുറം സിഗ്നലിൽ നിന്ന് ബൈപ്പാസിൽ കയറി നേരെ ചന്തപ്പുരയിൽ എത്തി യാത്രക്കാരെ ഇറക്കി യാത്ര തുടരേണ്ടതാണ് കൂടാതെ എറണാകുളം ഭാഗത്തു നിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ കോട്ടപ്പുറം സിഗ്നലിൽ നിന്ന് ബൈപ്പാസിൽ കയറി ചന്തപ്പുര വഴി യാത്ര തുടരേണ്ടതാണ്
5)മാള,കൃഷ്ണൻകോട്ട ഭാഗത്തു നിന്നും പറവൂർ എന്നിവടങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ കൊടുങ്ങല്ലൂർ മുസരീസ് ബസ്സ് സ്റ്റാൻറിൽ യാത്ര അവസാനിപ്പിക്കേണ്ടതും തുടർന്ന് മുസരീസ് ബസ് സ്റ്റാൻറിൽ നിന്ന് യാത്രക്കാരെ കയറ്റി യാത്ര തുടരേണ്ടതാണ്
6) തൃശ്ശൂർ ഇരിഞ്ഞാലക്കുട ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ കൊടുങ്ങല്ലൂർ ട്രസ്റ്റ് ബസ് സ്റ്റാൻറിൽ യാത്ര അവസാനിക്കേണ്ടതും അവിടെ നിന്ന് യാത്രക്കാരെ കയറ്റി യാത്ര തുടരേണ്ടതാണ്
7) അഴിക്കോട് എറിയാട് എന്നീവടങ്ങളിൽ നിന്ന് വരുന്ന കാർ അടക്കമുള്ള വാഹനങ്ങൾ ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതും ടൗണിലേക്ക് കയറാൻ പാടില്ലാത്തതുമാണ്
8) തൃശ്ശൂർ ഇരിഞ്ഞാലക്കുട ഭാഗത്തു നിന്നു വരുന്ന ഹെവി വാഹനങ്ങൾ കോപ്പറേറ്റീവ് കോളേജ് വഴി ഇടത്തോട്ട് തിരിഞ്ഞ് ലക്ഷ്മി തീയ്യേറ്റർ വഴി പോകേണ്ടതാണ്
9) തെക്കേ നടയിൽ പോസ്റ്റോഫീസ് പരിസരത്ത് രാവിലെ 11 മണി വരെ മാത്രമെ പാർക്കിങ്ങ് അനുവദിക്കുകയുള്ളു
No Comment.