voiceofmuziris.com

യുവാവിന് വെട്ടേറ്റു.മുളക് പൊടി എറിഞ്ഞായിരുന്നു ആക്രമണം.

Voice 3

*യുവാവിന് വെട്ടേറ്റു.മുളക് പൊടി എറിഞ്ഞായിരുന്നു ആക്രമണം.

പെരിഞ്ഞനം മൂന്നുപീടികയിൽ യുവാവിന് വെട്ടേറ്റു. കയ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ അജ്മലിനാ(26)ണ് വെട്ടേറ്റത്. തലയിലും കയ്യിലും വെട്ടേറ്റ ഇയാളെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തുടർന്ന് ഇവിടെ നിന്നും വിദഗ്ദ ചികിത്സക്കായ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെ രാത്രി ഒൻപതരയോടെ പെരിഞ്ഞനം കപ്പൽ പള്ളിക്കടുത്ത് ഒരു വീട്ടിൽ വെച്ചാണ് സംഭവം. അജ്മലിന് നേരെ മുളക്പൊടി എറിഞ്ഞ ശേഷമാണ് വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുള്ളതെന്നു പറയുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാപ്പ നിയമപ്രകാരം റിമാൻഡിൽ ആയിരുന്ന അജ്മൽ ഈയിടെയാണ് ജാമ്യത്തിൽ ഇറങ്ങിയതെന്നു പോലീസ് പറഞ്ഞു

Share this Article
0 Comments

No Comment.

Scroll to Top