കരിങ്കല്ലു പണിയുടെ മറവിൽ രാസലഹരി വിൽപന.ഒരാളെ പിടികൂടി
ശ്രീ നാരായണപുരം പോഴങ്കാവ് മിൽമ റോഡിൽ താമസിക്കുന്ന കീഴോത്തു നാല്പത് വയസ്സുള്ള സാബിത് എന്ന കണ്ണൻ (40 വയസ്,) എന്നയാളെ മതിലകം പോലീസ് പിടികൂടിയത് . അതിമാരക മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന് തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഡാൻസഫ് ടീം അംഗങ്ങളും സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫും മതിലകം SI യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സാബിതിനെ പിടികൂടിയത് . പരിശോധന നടത്തിയതിൽ നിന്നും സാബിതിൽ നിന്ന് 2 ഗ്രാം ഓളം വരുന്ന എം ഡി എം എ കണ്ടെടുത്തു. സാബിതി SI രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രൊബേഷൻ. SI സഹദ്, ASI പ്രജീഷ്, ലിജു, GSCPO ബിജു, ജമാൽ, നിഷാത്, ഷിബിൻ ജോൺസൻ, സ്പെഷ്യൽ ബ്രാഞ്ച് SI മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പിടികൂടിയത്. കരിങ്കല്ലു പണിക്കാരനായ ഇയാൾ അമിത ലാഭം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് രാസ ലഹരിയുടെ വിൽപന തുടങ്ങിയത്. ഇയാൾ സ്ഥിരം ആയി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു . ഇയാൾക്ക് കൈപമംഗലം സ്റ്റേഷനിൽ മയക്കു മരുന്ന് കേസിൽ കേസ് ഉണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇയാൾക്ക് എം ഡി എം എ നൽകിയവരെക്കുറിച്ച് പോലിസ് അന്വേഷണം നടത്തി വരുന്നു.
No Comment.