മാധ്യമങ്ങളിൾ വിദേശ ടൂറിന്റെ പരസ്യം നൽകി കൊടുങ്ങല്ലൂർ സ്വദേശികളുടെ പണം തട്ടിയ ആൾ അറസ്റ്റിൽ.
ടൂർ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നൽകി ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി 51 വയസ്സുള്ള ചാർളി വർഗ്ഗീസിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ പി എസി ന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ബി കെ അരുൺ അറസ്റ്റ് ചെയ്തത്.മാധ്യമങ്ങളിൽ ടൂർ പാക്കേജിൻ്റെ പരസ്യം കണ്ട് ബന്ധപ്പെട്ട കൊടുങ്ങല്ലൂർ മേത്തല എലിശ്ശേരിപ്പാറ സ്വദേശികളായ അശോകൻ, കൂട്ടുകാരൻമാരായ വിജയൻ, രങ്കൻ എന്നിവരാണ് തട്ടിപ്പിനിരകളായത്. ചാർളി ആവശ്യപ്പെട്ട പ്രകാരം ഇവർ വിനോദയാത്രക്കായി 9 ലക്ഷം രൂപയോളം നൽകി. പിന്നീട് ഇയാൾ ഇവരെ കബളിപ്പിച്ച് തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു. തങ്ങൾ തട്ടിപ്പിനിരകളായതായി സംശയം തോന്നിയ ഇവർ വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോൾ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി. തുടർന്ന് അശോകൻ കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. തട്ടിപ്പ നടത്തിയ ചാർളി തട്ടിപ്പിനു ശേഷം പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അന്വേഷണത്തിൽ തൃശ്ശൂർ റൂറൽ മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതി അറസ്റ്റിലാവുന്നത്.സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് ചാർളിക്കെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. സബ്ബ് ഇൻസ്പെക്ടർ സാലിം കെ , സജിൽ , എഎസ്ഐ ഷഫീർ ബാബു , പോലീസ് ഉദ്യോഗസ്ഥനായ ജോസഫ് എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത് .
No Comment.