ദേശീയപാത 66 ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. മലപ്പുറം മുനിസിപ്പാലിറ്റിയുടെ മഹീന്ദ്ര ബൊലേറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്തേക്ക് പോയിരുന്ന ജീപ്പിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരായ മൻസൂർ, അബ്ദുൽ റഹ്‌മാൻ, താഹിർ എന്നിവരാണ് ഉണ്ടായിരുന്നത്. മുന്നിലൂടെ വന്ന സ്‌കൂട്ടർ റോഡിന് കുറുകെ വെട്ടിച്ചപ്പോൾ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ഡ്രൈവർ പറഞ്ഞു.
ദേശീയപാത 66 ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു.

- Related Articles
- Latest News
No Comment.