ഭാര്യയെ തിളക്കുന്ന കഞ്ഞിയിലേക്ക് തല മുക്കിപിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ.
യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവായ കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിൻ (30 വയസ്സ്) നെ വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെയും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഫെബ്രുവരി 3-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം , യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ വിരോധത്തിൽ മദ്യപിച്ചെത്തിയ ഡെറിൻ യുവതിയെ തിളക്കുന്ന കഞ്ഞിയിലേക്ക് തല മുക്കി പിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഡെറിനെ തുടര ന്വേഷണങ്ങൾക്കും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് ചായ്പാൻകുഴി എന്ന സ്ഥലത്തു നിന്നും വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ, സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജു കെ.ഒ, സിവിൽ പോലിസ് ഓഫിസർ അജിത് കുമാർ കെ സി, ഹോം ഗാർഡ് പ്രദീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
No Comment.