ശ്രീനാരായണപുരം കോതപറമ്പ് സ്വദേശിയെ കാപ്പ ചുമത്തി തടങ്കലിലാക്കി.
മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ആല കോതപറമ്പ് സ്വദേശി, കുറുപ്പശ്ശേരി വീട്ടില്‍ വിഷ്ണുപ്രസാദിനെയാണ് (31) 6 മാസത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്.
വിഷ്ണുപ്രസാദിന് വിവിധ സ്റ്റേഷനുകളിലായി വധശ്രമം, കവര്‍ച്ച ഉൾപ്പെടെ 7 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി.കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ആണ് വിഷ്ണുപ്രസാദിനെ 6 മാസത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. മതിലകം പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ.ഷാജി, എ.എസ്.ഐ മാരായ വിന്‍സി, തോമസ്, സജീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.
No Comment.