voiceofmuziris.com

കയ്പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

Img 20250322 Wa0230

കയ്പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

കയ്പമംഗലം കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുനെയാണ് (28) 6 മാസത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്.
അര്‍ജ്ജുന് വധശ്രമകേസ് ഉൾപ്പെടെ 12 ഓളം ക്രിമിനല്‍ കേസ്സുുകളിലെ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ആണ് അർജ്ജുനെ 6 മാസത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ബിജു, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷിജു, പ്രിയ, പ്രവീണ്‍ ഭാസ്ക്കര്‍, എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Share this Article
0 Comments

No Comment.

Scroll to Top