മതിലകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എറണാകുളം എടവനക്കാട് സ്വദേശി പുത്തേഴത്ത് വീട്ടിൽ സജീർ ( 46 )നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 15 ന് പുന്നക്കുരു ബസാറിൽ രാത്രി 09.00 മണിക്ക് മതിലകം പുതിയകാവ് സ്വദേശിയായ കല്ലുങ്ങൽ വീട്ടിൽ അനസ് (41 ) എന്നയാളെ വാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
അനസ് മുമ്പ് അഴീക്കോട് ലൈറ്റ് ഹൗസിനടുത്ത് താമസിച്ചിരുന്ന സമയത്ത് പത്ത് ലക്ഷം രൂപയോളം സജീറിൽ നിന്ന് വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാത്തതിലുള്ള വിരോധത്തിലാണ് അനസിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.ഷാജി , സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, മുഹമ്മദ് റാഫി, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ സി.ആർ. പ്രദീപ്, എ.എസ്.ഐ ലിജു, പോലീസ് ഉദ്യോഗസ്ഥരായ പി.കെ.ബിജു, നിഷാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
No Comment.