voiceofmuziris.com

കയ്പമംഗലത്ത് എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

Whatsapp Image 2025 03 25 At 6.48.46 Pm

കയ്പമംഗലത്ത് എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
പെരിഞ്ഞനം വെസ്റ്റ് സ്വദേശി അടിപറമ്പിൽ വീട്ടിൽ ആകാശ് (32) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

“ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായി കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടത്തി വരവെയാണ് പെരിഞ്ഞനം ദുർഗാ നഗറിൽ വെച്ച് വിൽപനക്കായി സൂക്ഷിച്ചിരുന്ന നിരോധിത മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.
ആകാശിന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ, 2013 ൽ ഗഞ്ചാവുമായും, 2024 ൽ എം.ഡി.എം.എ യുമായി പിടികൂടിയതിന് കേസുകളുണ്ട്
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ബിജു, സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ്, സീനിയ‍ർ സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ്കുമാർ ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ട‍ർ ലിജു, സീനിയ‍ർ സിവിൽ പോലീസ് ഓഫീസർ ബിജു, നിഷാന്ത് എന്നിവർ ചേർന്നാണ് ആകാശിനെ അറസ്റ്റ് ചെയ്തത്.

Share this Article
0 Comments

No Comment.

Scroll to Top