കൊടുങ്ങല്ലൂരിൽ വഴിപാടുകൾക്കുള്ള ആൾരൂപം കച്ചവടക്കാരനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ എടവിവങ്ങ് കുഞ്ഞയിനി സ്വദേശിയായ ഒസാലുവീട്ടിൽ അഷറഫ് (53) ആണ് പിടിയിലായത്. കൊടുങ്ങല്ലൂർ ഭരണി ഉത്സവം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് ആൾരൂപങ്ങൾ കച്ചവടം ചെയ്യുന്നതിനായി എത്തിയ ഇടുക്കി സ്വദേശി സഞ്ജുവിനെയാണ് ഇയാൾ മർദിച്ചത്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ സാലിം.കെ, അസി. സബ് ഇൻസ്പെക്ടർ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ അനസ്, അഖിൽ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവാവിനെ മുളവടി കൊണ്ട് ആക്രമിച്ച കേസിലെ പ്രതി റിമാന്റിൽ

- Related Articles
- Latest News