voiceofmuziris.com

മതിലകത്ത് ഭരണി ഭക്തർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ സ്വകാര്യ ബസിലിടിച്ച് അപകടം

Whatsapp Image 2025 03 30 At 5.52.05 Pm

മതിലകത്ത് ഭരണി ഭക്തർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ സ്വകാര്യ ബസിലിടിച്ച് അപകടം. ടെമ്പോ ട്രാവലറിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് മൂന്നരയോടെ മതിലകം പോലീസ് സ്റ്റേഷന് മുന്നിൽ ദേശീയ പാതയിലായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോയിരുന്ന സ്വകാര്യ ബസിന്റെ പുറകിൽ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു.
ഒറ്റപ്പാലം സ്വദേശികളാണ് ടെമ്പോ ട്രാവലറിൽ ഉണ്ടായിരുന്നത്.

Share this Article
0 Comments

No Comment.

Scroll to Top