കയ്പമംഗലത്ത് അനധികൃതമായി മദ്യം സൂക്ഷിച്ച് വില്പന നടത്തി വന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ഡോക്ടർപടി സ്വദേശിയായ ചോറാട്ടിൽ വീട്ടിൽ ബൈജു 51 വയസ്സ് എന്നയാളെയാണ് കയ്പമംഗലം പോലീസ് പിടികൂടിയത്. കയ്പമംഗലം ഡോക്ടർപടി സ്വദേശിയായ ചോറാട്ടിൽ വീട്ടിൽ ബൈജു (51) വിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ബൈജു അമിത അളവിൽ മദ്യം വീട്ടിൽ സൂക്ഷിച്ച് അനധികൃതമായി വിൽപ്പന നടത്തുകയാണെന്ന് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ഡോക്ടർ പടിയിലുള്ള ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതിലാണ് അര ലിറ്ററിന്റെ 8 കുപ്പി ഇൻഡ്യൻ നിർമ്മിത വിദേശമദ്യവും, മദ്യം വിൽപന നടത്തിയതിൽ ലഭിച്ച 1000/- രൂപയും കണ്ടെടുത്തത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കയ്പമംഗലം സബ് ഇൻസ്പെക്ടർമാരായ ടി.അഭിലാഷ്, എ.ഡി.വിൻസന്റ്, അസ്സി. സബ് ഇൻസ്പെക്ടർ, അൻവറുദ്ദീൻ, പി.കെ.നിഷി, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫാറൂക്ക്, പി.കെ.ഷിജു എന്നിവർ ചേർന്നാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്.
No Comment.