കൊടുങ്ങല്ലൂരിൽ ശീതളപാനീയ കടയുടെ മറവിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ കച്ചവടം നടത്തിയ ആൾ പിടിയിൽ .
ഹാൻസ് ഉൾപ്പടെയുള്ള അനധികൃത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ കാവിൽക്കടവ് പടുവിങ്ങൽ വീട്ടിൽ നൂറുദ്ദീൻ (39) നെയാണ് എക്സൈസ് ഇൻസ്‌പെക്ടർ വി എസ് പ്രദീപും സംഘവും പിടികൂടിയത്. ലഹരിക്കെതിരായുള്ള ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള റെയ്ഡിലാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള പി.കെ.ജെ എന്ന സ്ഥാപനത്തിൽ നിന്നും പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തത്.
സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റും ഹാൻസ് വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിൽ 3 കിലോഗ്രാം ഹാൻസും പുകയില ഉത്പ്പന്നങ്ങളും കണ്ടെത്തി.
No Comment.