കൊടുങ്ങല്ലൂരിലെ മേത്തലയിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടംകുളം കനാൽ പരിസരത്തു താമസിക്കുന്ന എറമംഗത്തു നിസാറിന്റെയും, ചെന്ത്രാപ്പിന്നി സിൻസിയുടെയും മകൻ 30 വയസ്സുള്ള നിസാമിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്
പൊലീസ് എത്തി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം എടമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും. സഹോദരൻ : നസ്മൽ
കൊടുങ്ങല്ലൂരിലെ മേത്തലയിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

- Related Articles
- Latest News