ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന രാത്രി കാവടിയാട്ടത്തിനിടെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടാലപറമ്പ് സ്വദേശി കൊട്ടുക്കല്‍ വീട്ടില്‍ ആദിത്യ കൃഷ്ണ (21), ചെന്ത്രാപ്പിന്നി സ്വദേശികളായ മുക്കാപ്പിള്ളി വീട്ടില്‍ വിഷ്ണു (27), മുക്കാപ്പിള്ളി വീട്ടില്‍ വൈഷ്ണവ് (25), ചാലിവള്ളിവീട്ടില്‍ അതുല്‍ (23), അന്തിക്കാട് ചെമ്മാപ്പിള്ളി സ്വദേശി മണിയങ്കാട്ടില്‍ വീട്ടില്‍ പാര്‍ഥിവ് (22) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൈസ്‌കൂള്‍ കാവടി സംഘത്തിന്റെ കമ്മിറ്റിയിലെ ഖജാന്‍ജിയായ ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പ് സ്വദേശി മലയാറ്റില്‍ വീട്ടില്‍ ഋഷികേഷിനേയും സുഹൃത്തിനേയും അച്ചനേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ഷര്‍ട്ടിന്റെ ഉള്ളില്‍ ഒളിപ്പിച്ച വാള്‍ എടുത്ത് വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തസംഭവത്തിലാണ് അറസ്റ്റ്.
കയ്പമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. ആർ.ബിജു, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ടി.അഭിലാഷ്, വിന്‍സെന്റ്, ഹരിഹരന്‍, എ എസ് ഐ അന്‍വറുദ്ദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫാറൂഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കാവടിയാട്ടത്തിനിടെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

- Related Articles
- Latest News