അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ :അഴീക്കോട് മേനോൻ ബസാർ സ്വദേശി വട്ടപറമ്പിൽ വീട്ടിൽ 40 വയസ്സുള്ള വിപിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് ബംഗാൾ സ്വദേശിയായ ബുദ്ദദേവ് ഗൊറോയ് എന്നയാളെ പണം ചോദിച്ചത് കൊടുക്കാത്തിലുള്ള വൈരാഗ്യത്താൽ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ് . ബുദ്ദദേവ് ഗൊറോയ് വള്ളത്തിൽ പണിക്ക് പോയിരുന്ന സമയത്ത് വിപിനെ പരിചയമുണ്ടായിരുന്നു. ആ പരിചയം വെച്ച് വിപിൻ പണം കടം ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് കൊടുങ്ങല്ലൂർ മഞ്ഞളിപ്പള്ളി പാലത്തിന് സമീപം വെച്ച് ആക്രമിച്ചത്.നടപടിക്രങ്ങൾക്ക് ശേഷം വിപിനിനെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.വിപിൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കസിലും, ഒരു വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാലിം, പ്രൊബേഷൻ എസ് ഐ വൈഷ്ണവ്, സബ് ഇൻസ്പെക്ടർ പ്രീജു, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ ജോസഫ്, ഗോപകുമാർ, ഡ്രൈവർ സി പി ഓ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്