ചാമക്കാലയിൽ ബീഡി ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യത്താൽ അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 പ്രതികൾ അറസ്റ്റിൽ.
ചാമക്കാല സ്വദേശികളായ ചാരിച്ചെട്ടി വീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന രമേഷ് (35), പടവലപ്പറമ്പിൽ വീട്ടിൽ ബാദുഷ (31) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.ബീഡി നൽകാത്തതിലുള്ള വിരോധത്തിൽ ചാമക്കാല ബീച്ച് പാലസ് ഓഡിറ്റോറിയത്തിന് സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി റാബിയൂർ ഹുസൈൻ ധബക്ക് എന്നയാളെ മരവടി കൊണ്ട് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ബിജു, സബ് ഇൻസ്പെക്ടർ അഭിലാഷ്, എസ് സി പി ഒ മാരായ മുഹമ്മദ് ഫാറൂഖ്, ഗിരീശൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.