voiceofmuziris.com

കൊടുങ്ങല്ലൂർ അഴീക്കോട് മുനക്കൽ ബീച്ചിൽ നിന്നും MDMA യുമായി യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടി.

Whatsapp image 2025 06 03 at 7.39.37 pm

കൊടുങ്ങല്ലൂർ അഴീക്കോട് മുനക്കൽ ബീച്ചിൽ നിന്നും MDMA യുമായി യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടി.

അഴീക്കോട് കപ്പൽബസാർ ചിറക്കൽ വീട്ടിൽ 36 വയസ്സുള്ള സിദിഖിനെയാണ് പോലിസ് പിടികൂടിയത്.തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ശ്രീ.B.കൃഷ്ണകുമാർ IPS ൻ്റെ നിർദ്ദേശാനുസരണം ജില്ലയിൽ പ്രവേശനോത്സവം നടക്കുന്ന സമയത്ത് സ്കൂൾ പരിസരങ്ങളിൽ പ്രത്യേകമായി ഡാൻസാഫിൻ്റെ പരിശോധന ഉണ്ടായിരുന്നതിൻ്റെ ഭാഗമായാണ് ചില പ്രത്യേക സ്ഥലത്ത് രാസലഹരി ഉപയോഗിക്കുന്നതിനായി ആളുകൾ എത്തിച്ചേരുന്ന വിവരം കിട്ടിയതിനെ തുടർന്ന് കൊടുങ്ങല്ലൂർ പോലിസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ പിടികൂടിയത്.

തൃശ്ശൂർ റൂറൽ ജില്ലാ കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഡൻസാഫ് സംഘവും കൊടുങ്ങല്ലൂർ SI മാരായ സജിൽ K.G, തോമസ്, SCPO മാരായ ജിജിൻ ജെയിംസ്, അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Share this Article

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top