ചെന്ത്രാപ്പിന്നിയില്‍ മതില്‍ ഇടിഞ്ഞ് ദേഹത്തേക്ക് വീണ് ദമ്പതികള്‍ക്ക് പരിക്ക്. ചെന്ത്രാപ്പിന്നി അലുവത്തെരുവിന് കിഴക്ക് മാണിയംതാഴം സ്റ്റോപ്പിന് സമീപത്ത് ഇന്ന് രാത്രി ഏഴരയോടെയാണ് അപകടം.. പോത്താംപറമ്പില്‍ ഗോപിനാഥ് (60), ഭാര്യ ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടുപറമ്പിന്റെ മതില്‍ ചരിഞ്ഞത് നോക്കാൻ മതിലിനടുത്ത് എത്തിയതായിരുന്നു ഇരുവരും. പെട്ടന്ന് മതില്‍ ഇരുവരുടെയും ദേഹത്തേയ്ക്ക് മറിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മതില്‍ ഇടിഞ്ഞ് ദേഹത്തേക്ക് വീണ് ദമ്പതികള്‍ക്ക് പരിക്ക്.

- Related Articles
- Latest News