കാപ്പ ഉത്തരവ് ലംഘിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച മതിലകം മതിൽ മൂല സ്വദേശി പുന്നച്ചാലിൽ വീട്ടിൽ ജിഷ്ണു (24) വിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വർഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസങ്ങളിൽ മതിലകത്തുള്ള ജിഷ്ണുവിന്റെ വീട്ടിലും, പരിസരത്തും, കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങളിലും പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനാലാണ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
ജിഷ്ണുവിന് വിവിധ പോലീസ് സ്റ്റേഷനുകളിലായി കവർച്ചക്കേസും, വധശ്രമക്കേസും അടക്കം 9 ക്രമിനൽ കേസുകളുണ്ട്.
മതിലകം മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജി, എ എസ് ഐ മാരായ സജീഷ്, ഷൈജു, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻദാസ്, ആന്റണി, ദിനേശൻ എന്നിവർ എറണാകുളം ബിനാനിപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ജിഷ്ണുവിനെ എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് നിന്ന് അറസ്റ്റ് ചെയ്തത്.