പെരിഞ്ഞനം ആറാട്ടുകടവിൽ രാസവസ്തു അടങ്ങിയ വലിയ ടിന്ന് കരയ്ക്കടിഞ്ഞു.
രണ്ടാഴ്ച മുമ്പ് കോഴിക്കോട് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിൽ നിന്നുള്ളതാകാം ഇതെന്നാണ് സംശയിക്കുന്നത്. ഇന്ന് രാത്രി ഏഴരയോടെയാണ് 20 ലിറ്റർ സംഭരണ ശേഷിയുള്ള രാസവസ്തു അടങ്ങിയ ടിന്ന് കരയ്ക്കടിഞ്ഞ നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടത്. കപ്പലിലെയും മറ്റും എണ്ണ ചോർച്ചയുണ്ടായാൽ നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ആണിതെന്നാണ് പ്രാഥമിക നിഗമനം. വാർഡ് മെമ്പർ സ്നേഹ ദത്ത് അറിയിച്ചതിനെ തുടർന്ന് കയ്പമംഗലം പോലീസ് സ്ഥലത്തെത്തി രാസവസ്തു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ആറാട്ട് കടവിൽ കപ്പലിൽ നിന്നുള്ള വീപ്പ കരയ്ക്കടിഞ്ഞു
- Related Articles
- Latest News