voiceofmuziris.com

മാള കുരുവിലശ്ശേരിയിൽ പുത്തൻവേലിക്കരക്കാരനായ മധ്യ വയസ്കനെ അടിച്ചു കൊന്നു, പ്രതി പിടിയിൽ.

Img 20250113 Wa0245

മാള കുരുവിലശ്ശേരിയിൽ പുത്തൻവേലിക്കരക്കാരനായ മധ്യ വയസ്കനെ അടിച്ചു കൊന്നു, പ്രതി പിടിയിൽ.

മാള കുരുവിലശ്ശേരിയിൽ മധ്യവയസ്കനെ അടിച്ചുകൊന്നു.പുത്തൻ വേലിക്കര പഞ്ഞിക്കാരൻ തോമസ് (55) നെ ആണ് പലക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.സംഭവത്തിൽ അയൽവാസിയും കാപ്പാ കേസ് പ്രതിയുമായ പ്രമോദ് പിടിയിൽ.

പ്രമോദും തോമസും ദീർഘനാളായി ശത്രുതയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്.ഇന്ന് വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. മരപ്പലകയും, കോൺക്രീറ്റ് കഷണവും ഉപയോഗിച്ചായിരുന്നു ആക്രമണം. തോമസിന്റെ രണ്ട് കാലും ഒരു കൈയും തല്ലിയൊടിച്ചു. തലയിലും മർദ്ദിച്ച് സാരമായി പരിക്കേൽപ്പിച്ചു. ക്രൂര മർദ്ദനത്തിനിരയായ തോമസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ മാള വലിയ പറമ്പിൽ ഓട്ടോയിൽ വന്നിറങ്ങിയപ്പോഴാണ് മാള പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട തോമസും പ്രമോദും തമ്മിൽ നേരത്തെയും അടിപിടി നടന്നിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു.

Share this Article
0 Comments

No Comment.

Scroll to Top