വിസത്തട്ടിപ്പുകേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ..
കൊടകര ആളൂർ സ്വദേശിയായ യുവാവിനു യു.കെ.യിലേക്ക് വിസ ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൻചിറ സ്വദേശിനി പൂതോളിപറമ്പിൽ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ സജിത്തിൽനിന്നും മറ്റ് രണ്ട് സുഹൃത്തുക്കളിൽനിന്നും വിസ നൽകാമെന്നു പറഞ്ഞ് 22 ലക്ഷം രൂപ ഇവർ കൈപ്പറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നിമ്മിയുടെ നിർദേശപ്രകാരം വേറെ അക്കൗണ്ടുകളിലേക്കും പണം നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പൊലീസ് സംഘം രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു.സജിത്ത് എന്ന യുവാവിന്‍റ പരാതിയിലാണ് അറസ്റ്റ്. ബുധനാഴ്ച രാവിലെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അന്വേഷണ സംഘാംഗം മഫ്തിയില്‍ പിന്‍തുടര്‍ന്നു. പിന്നീട് ഇരുവരേയും മാളയില്‍വച്ച് പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ കെ.എം. ബിനീഷ്, എസ്.ഐ.മാരായ കെ.എസ്. സുബിന്ദ്, ബിജു ജോസഫ്. എ.എസ്.ഐ. ടി.ആർ. രജീഷ്, ഇ.പി. മിനി, സീനിയർ സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, പി.ടി. ദിപീഷ്, സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, കെ.കെ. ജിബിൻ, ഹോം ഗാർഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.”
വിസത്തട്ടിപ്പുകേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ..

- Related Articles
- Latest News
No Comment.