ഗുണ്ട് പൊട്ടിത്തെറിച്ച് മാളയിൽ ഒരാൾ മരിച്
മാള: ഗുണ്ട് പൊട്ടിത്തെറിച്ച് മാളയിൽഒരാൾ മരിച്ചു. കുഴൂർ പാറേക്കാടൻ ഫ്രാൻസിസ് 58 മരിച്ചത്
തെക്കൻ താണിശ്ശേരി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് രാവിലെ 10ന് നടന്ന രൂപം എഴുന്നള്ളിച്ചു പള്ളിയുടെ ഉള്ളിൽ കയറി കുർബാന കഴിഞ്ഞപ്പോൾ ആയിരുന്നു പള്ളിയുടെ പുറകിൽ നിന്നും ഭീകരമായ ശബ്ദം കേട്ടത്.പള്ളിയുടെ പുറകിലെ റബർ തോട്ടത്തിൽ ഉള്ളിലുള്ള.ഷെഡിൽ പൊട്ടിച്ചു കഴിഞ്ഞ പടക്കങ്ങൾ എല്ലാം കൂട്ടിയിട്ട് ഇരുന്നത് . ഇത് പൊട്ടിക്കാൻ ഈ തീകൊളുത്തിയെങ്കിലും ഉച്ച സമയമായതിനാൽ തീകത്തുന്നത് ഇയാൾ കണ്ടില്ല. വീണ്ടും കത്തിക്കാൻ ചെന്നപ്പോൾ ആയിരുന്നു ഗുണ്ടുകൾ പൊട്ടിത്തെറിച്ചത് അപകടം പറ്റിയത്. ഫ്രാൻസിസിനെ മാളയിലെ ഗുരുധർമ്മ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പെരുന്നാൾ ദിവസങ്ങളിൽ ഫ്രാൻസിസ് ആണ് ഇവിടെ പടക്കങ്ങൾ പൊട്ടിക്കാറ് .
No Comment.