മതിലകം കൂളിമുട്ടം ഭജനമഠം സ്വദേശികളായ രണ്ട് പേരെ കാപ്പ ചുമത്തി തടങ്കലിലടച്ചു. ഇളയാരം പുരക്കല്‍ വീട്ടില്‍ രാഹുല്‍രാജ് (31), കൂരമ്പത്ത് വീട്ടില്‍ അഖില്‍ (31) എന്നിവരെയാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്.
രാഹുല്‍രാജിന് കൊടുങ്ങല്ലൂര്‍, മതിലകം, കയ്പമംഗലം, മാനന്തവാടി
പോലീസ് സ്റ്റേഷനുകളിലായി ഏഴ് വധശ്രമ കേസുകളും, മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയിൽ എട്ട് അടിപിടിക്കേസ്സും ഉള്‍പ്പെടെ 17 ഓളം ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ് രാഹുൽ. മതിലകത്തെ വധശ്രമക്കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് കാപ്പ ചുമത്തിയത്.
അഖിലിന് മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് വധശ്രമക്കേസ്സുകളും, കയ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിൽ ഒരു വധശ്രമക്കേസ്സും, മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 അടിപിടിക്കേസ്സും ഉള്‍പ്പെടെ 7 ഓളം ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി.കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ആണ് രാഹുല്‍രാജിനെ ഒരു വര്‍ഷത്തേക്കും, അഖിലിനെ 6 മാസത്തേക്കും കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. മതിലകം പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, എ.എസ്.ഐ മാരായ വിന്‍സി, തോമസ്, സജീഷ് എന്നിവര്‍ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രണ്ട് പേരെ കാപ്പ ചുമത്തി തടങ്കലിലാക്കി

- Related Articles
- Latest News
No Comment.