കുപ്രസിദ്ധ ഗുണ്ട അഴിക്കോട് ബീച്ച് സ്വദേശി തേര്‍പ്പുരയ്ക്കല്‍ വീട്ടില്‍ ലാലു എന്നറിയപ്പെടുന്ന ലാലിനെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. ലാല്‍ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2 വധശ്രമക്കേസ്സുകളിലും, 5 ഓളം ദേഹോപദ്രവകേസ്സുകളിലും പ്രതിയാണ്. കഴിഞ്ഞ ഓക്ടോബര്‍ മാസം മേനോന്‍ ബസാറില്‍ വെച്ച് യാത്രാക്കൂലി ചോദിച്ച ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച് കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുങ്ങല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ B.K, ASI സുമേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജോ, തോമാച്ചന്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
No Comment.